പുതിയ മദ്യനയ രൂപീകരണം: ബാർ ഉടമകളുമായി എക്‌സൈസ് മന്ത്രി ഇന്ന് ചർച്ച നടത്തും

പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഇന്ന് ബാർ ഉടമകളുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭാ മീറ്റിംഗ് ഹാളിലാണ് ചർച്ച. ഡ്രൈ ഡേ ഒഴിവാക്കണം, ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ബാറുടമകൾ മുന്നോട്ടുവെക്കും

വിവിധ മേഖലകളിൽ ഉള്ളവരുമായി ചർച്ച പൂർത്തിയാക്കിയ ശേഷം സിപിഎം മദ്യനയം ചർച്ച ചെയ്യും. ഇതിന് ശേഷം മുന്നണിയുടെ ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും മദ്യനയത്തിന് അന്തിമ രൂപം നൽകുക. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഡ്രൈ ഡേ ഒഴിവാക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ സർക്കാർ സ്വീകരിച്ചേക്കില്ല

ഡ്രൈ ഡേ ഒഴിവാക്കാനായി മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു നേരത്തെ പറഞ്ഞിരുന്നു. ചർച്ചകളെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.
 

Share this story