മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി മരിച്ചു

liji

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതുറ പഞ്ചായത്തിലെ നാലാം മൈൽ കൈതപ്പാലിലാണ് സംഭവം. കൈതപ്പാൽ സ്വദേശിനി ലിജി(38), ഏഴ് വയസ്സുള്ള മകൻ ബെൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം

കഴിഞ്ഞ ദിവസമാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. ഇതിന് പിന്നാലെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ലിജി. ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്താണ് ഇരുവരും ആത്മഹത്യ ചെയ്തത്.
 

Share this story