ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു; മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

baby

നവജാത ശിശു മരിച്ചതിനെ ചൊല്ലി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. 

പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാർഡിൽ കിടന്ന് പ്രസവിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു

രാത്രി 12.30ഓടെയാണ് കുഞ്ഞ് മരിച്ചത്. തുടർന്ന് ബന്ധുക്കൾ മൃതദേഹവുമായി പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
 

Share this story