നവജാതശിശു മരിച്ചത് അണുബാധയെ തുടർന്ന്, വീഴ്ചയുണ്ടായിട്ടില്ല: ആലപ്പുഴ മെഡിക്കൽ കോളേജ്

നവജാത ശിശു മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. അണുബാധയെ തുടർന്നാണ് കുട്ടി മരിച്ചത്. വീഴ്ചയുണ്ടായിട്ടില്ലെന്നും മെഡിക്കൽ കോളേജ് വിശദീകരിച്ചു. 

നോർമൽ ഡെലിവറിയാണ് നടന്നത്. ജനിച്ചപ്പോഴുണ്ടായ അണുബാധയാണ് മരണത്തിന് കാരണം. ലേബർ റൂമിൽ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാർഡിലേക്ക് മാറ്റിയത്

സീനിയർ ഡോക്ടർമാർ പരിചരിച്ചില്ലെന്നത് അവാസ്തവമാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. വണ്ടാനം സ്വദേശികളായ മനു-സൗമ്യ ദമ്പതികളുടെ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു.
 

Share this story