നവജാത ശിശുവിനെ കൊലപ്പെടുത്തി താഴേക്ക് വലിച്ചെറിഞ്ഞതെന്ന് മൊഴി; മൂന്ന് പേർ കസ്റ്റഡിയിൽ

kochi

കൊച്ചി പനമ്പിള്ളിനഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ സമീപത്തെ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന മൂന്ന് പേർ പിടിയിൽ. യുവതിയും അച്ഛനും അമ്മയുമാണ് കസ്റ്റഡിയിലായത്. ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ കവറിൽ ചുരുട്ടി താഴേക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു

പോലീസ് പരിശോധനയിൽ ഫ്‌ളാറ്റ് സി 1 ലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞെന്നാണ് മൊഴി. സമീപത്തെ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിയാനായിരുന്നു ലക്ഷ്യം. എന്നാൽ മൃതദേഹം റോഡിലാണ് വന്ന് വീണത്.

15 വർഷമായി ഇതേ ഫ്‌ളാറ്റിൽ താമസിക്കുന്നവരാണ് കസ്റ്റഡിയിലുള്ളത്. മകൾ ഗർഭിണിയായിരുന്നുവെന്ന വിവരം മാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.
 

Share this story