നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ പരാതിയിൽ ആൺസുഹൃത്തിനെതിരെ കേസ്

kochi

പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. തൃശ്ശൂർ സ്വദേശിയായ റഫീഖിനെതിരെ സൗത്ത് പൊലീസാണ് കേസ് എടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നൽകി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. 

ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്ന് അറിയിച്ചപ്പോൾ റഫീഖ് ഒഴിവാക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകി. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു പീഡനം അതിനാൽ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹിൽ പാലസ് പൊലീസിന് കൈമാറി. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കും.

കുട്ടിയെ കൊലപ്പെടുത്തിയ യുവതി ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തില്ല. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Share this story