നവജാത ശിശുവിന്റെ കൊലപാതകം: യുവതിയെ പീഡിപ്പിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത്

കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണെന്ന് പെൺകുട്ടി മൊഴി നൽകി. നിർബന്ധപൂർവ്വം തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതിയുടെ മൊഴി. ഡാൻസറായ യുവാവാണ് സംഭവത്തിൽ പ്രതി. പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ വീണു. നിലവിൽ പെൺകുട്ടി പൊലീസ് കസ്റ്റഡിയിലാണ്. പെൺകുട്ടിക്ക് വൈദ്യസഹായം നൽകേണ്ടതുണ്ട്.

ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്ളാറ്റിന്റെ മുകളിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ യുവതിയിലേക്ക് എത്തിച്ചത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ 20 വയസുള്ള മകൾ ഗർഭിണിയാണെന്ന കാര്യം അർക്കുമറിയില്ലായിരുന്നു.

Share this story