യൂസഫലിക്കെതിരായ വാർത്തകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം; ഷാജൻ സ്‌കറിയയോട് ഹൈക്കോടതി

shajan

ലുലു ഗ്രൂപ്പ് സ്ഥാപകൻ എംഎ യൂസഫലിയുടെ പരാതിയിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ ന്യൂസിന്റെ ഉടമ ഷാജൻ സ്‌കറിയക്ക് തിരിച്ചടി. എംഎ യൂസഫലിക്കെതിരായ വാർത്തകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ഗൂഗിളിനും യൂട്യൂബിനും കോടതി നിർദേശം നൽകിയിട്ടുണ്ട്

2013 മുതൽ തന്നെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് എം എ യൂസഫലി നൽകിയ മാനനഷ്ടക്കേസ് പരിഗണിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ചന്ദ്രധാരി സിങാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. വിഡിയോ തന്നെ അപകീർത്തിപ്പെടുത്താൻ മാത്രം ഉദേശിച്ചുള്ളതാണെന്നായിരുന്നു യൂസഫലിയുടെ വാദം.

24 മണിക്കൂറിനകം വാർത്തകൾ പിൻവലിച്ചില്ലെങ്കിൽ ഷാജൻ സ്‌കറിയയുടെ ചാനൽ സസ്പെൻഡ് ചെയ്യാനും യൂട്യൂബിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഭരണഘടന പൗരന് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സാജൻ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
 

Share this story