ഷാജറിനെതിരെ പാർട്ടി അന്വേഷണമെന്ന വാർത്ത പച്ചക്കള്ളം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: എം വി ജയരാജൻ

jayarajan

ഡിവൈഎഫ്ഐ നേതാവ് എം ഷാജറിനെതിരെ പാർട്ടി അന്വേഷണത്തിന് ഉത്തരവിട്ടെന്ന ആരോപണം പച്ചക്കള്ളമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി താനാണെന്നും ഏഷ്യാനെറ്റ് ലേഖകനെ അതിന് നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തില്ലങ്കേരി വാർത്ത പരാജയപ്പെട്ടതിലുള്ള വിഷമമാണിത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാജവാർത്ത മാത്രമാണിതെന്നും ഒരു അന്വേഷണവും നടക്കുന്നില്ലെന്നും എംവി ജയരാജൻ പറഞ്ഞു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായി ഷാജർ സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ലാ കമ്മിറ്റി അംഗം മനു തോമസ് നൽകിയ പരാതിയിലാണ് അന്വേഷണമെന്നായിരുന്നു വാർത്ത. ആകാശ് തില്ലങ്കേരിക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നു, സ്വർണക്കടത്ത് സംഘത്തിൽ നിന്നും ലാഭ വിഹിതമായി സ്വർണം കൈപ്പറ്റി എന്നിവയുൾപ്പെടുന്നതാണ് ഷാജറിനെതിരായ ആരോപണങ്ങൾ.
 

Share this story