എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide

മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനും എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എസ് അരുൺകുമാർ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശിയാണ്. ഇന്ന് രാവിലെ എംസി റോഡിന് സമീപത്തുള്ള കശുമാവിലാണ് തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടത്

മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിലെ പ്യൂണായിരുന്നു. അരുൺകുമാറിന് ഇടത് കൈക്ക് സ്വാധീനക്കുറവുണ്ട്. മൃതദേഹം കണ്ട പറമ്പിന് സമീപത്തെ വർക്ക് ഷോപ്പിൽ സ്ഥിരമായി വന്നുപോകാറുള്ള ആളാണ് അരുൺകുമാർ എന്ന് പ്രദേശവാസികൾ പറയുന്നു.
 

Share this story