എറണാകുളത്ത് പോപുലർ ഫ്രണ്ട് നേതാവിന്റെ ബന്ധുവീട്ടിൽ എൻഐഎ റെയ്ഡ്; ഒരാൾ കസ്റ്റഡിയിൽ

NIA

എറണാകുളം എടവനക്കാട് പോപുലർ ഫ്രണ്ട് നേതാവിന്റെ ബന്ധുവീട്ടിൽ എൻഐഎ റെയ്ഡ്. ബന്ധുവായ എസ് വൈ എസ് പ്രവർത്തകനെ എൻഐഎ കസ്റ്റഡിയിലെടുത്തു. എസ് വൈ എസ് പ്രവർത്തകനായ ഇർഷാദിനെയാണ് കസ്റ്റഡിയിലെടുത്തത്. 

പോപുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സംഘടനയുടെ നേതാക്കളെ കേന്ദ്രീകരിച്ച് പല ഘട്ടങ്ങളിലായി എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് എടവനക്കാട് തൈവളപ്പ് അയ്യൂബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധന നടന്നത്. അയ്യൂബിന്റെ സഹോദരന്റെ മകനാണ് ഇർഷാദ്.
 

Share this story