കാക്കനാട്ടെ സഖി കരുതൽ കേന്ദ്രത്തിൽ നിന്ന് നൈജീരിയൻ യുവതികൾ ചാടിപ്പോയി; തെരച്ചിൽ ഊർജിതം

sakhi

കൊച്ചി കാക്കനാട്ടെ സഖി കരുതൽ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ നൈജീരിയൻ യുവതികൾക്കായി തെരച്ചിൽ ഊർജിതം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പരിശോധന.

ഇന്നലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്.കസാൻഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ഇന്നലെ രാത്രി വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടത്.

മാർച്ച് 20ന് വിസ കാലാവധി കഴിഞ്ഞ യുവതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ താമസിച്ചെന്നാണ് കേസ്. വനിതാ സുരക്ഷാ ജീവനക്കാരെ മർദിച്ച ശേഷം ഓടി രക്ഷപ്പെട്ട ഇവർ വാഹനത്തിൽ കയറി പോകുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

Tags

Share this story