നിലമേൽ സ്‌കൂൾ ബസ് അപകടം: ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി, ഡ്രൈവറെ മാറ്റി നിർത്താനും നിർദേശം

school bus

കൊല്ലം നിലമേലിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്‌കൂൾ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ സ്‌കൂൾ അധികൃതർക്ക് നിർദേശം നൽകി. 

ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർടിഒ വ്യക്തമാക്കി. പാപ്പാല വിദ്യാ ജ്യോതി സ്‌കൂളിന്റെ വാഹനമാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 22 വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. 

ആരുടേയും പരുക്ക് ഗുരുതരമല്ല. തട്ടത്തുമല  വട്ടപ്പാറ റോഡിൽ വെച്ചാണ് അപകടം. അപകടത്തിൽ സ്‌കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. ഇന്ന് നേരിട്ട് ഹാജരാകാൻ സ്‌കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
 

Tags

Share this story