നിതിന്‍ രാജിന്‍റെ ആത്മഹത്യ; അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ അധ്യാപകരും ജീവനക്കാരും രാജിവച്ചു
Apr 18, 2026, 13:26 IST
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ഓർത്തോഡോന്‍റിക് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും രാജിവച്ചു. വകുപ്പിലെ 7 ജീവനക്കാരാണ് ഒന്നിച്ച് രാജിക്കത്ത് നൽകിയിരിക്കുന്നത്.
എന്നാൽ ജീവനക്കാരുടെ ഈ രാജിക്കത്ത് നിലവിൽ കോളെജ് മാനേജ്മെന്‍റ് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. കോളെജിലെ വിദ്യാർഥിയായിരുന്ന നിതിന്‍ രാജിന്‍റെ മരണത്തെതുടർന്ന് കുറച്ച് ദിവസങ്ങളിലായി വൻ പ്രതിഷേധമാണ് കോളെജിൽ അരങ്ങേറുന്നത്.
നിതിൻ രാജിന്‍റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കും ജീവനക്കാർക്കുമെതിരേ സോഷ്യൽ മീഡിയയിലൂടെയും മറ്റും വിദ്യാർഥികൾ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കടുത്ത ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഇപ്പോൾ വകുപ്പിലെ മുഴുവൻ ജീവനക്കാരും കൂട്ടമായി രാജിവച്ചിരിക്കുന്നത്
