നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ പ്രത്യേക സംഘം; ഐജി അജിത ബീഗം നേതൃത്വം നൽകും

Nithin

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുതിയ പ്രത്യേക അന്വേഷണ സംഘത്തെ (SIT) ചുമതലപ്പെടുത്തി. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിനാണ് അന്വേഷണ ചുമതല.

​കേസിലെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പുതിയ സംഘം പരിശോധിക്കും.

​ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. എം.കെ. റാമിനെ കർണാടകയിലെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം അടുത്തിടെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ, അറസ്റ്റ് രേഖപ്പെടുത്തിയതിൽ ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇയാളെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതി വളപ്പിന് പുറത്തുവെച്ച് ക്രൈംബ്രാഞ്ച് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്തത്.

​തുടർന്ന് കേസിലെ അന്വേഷണ പുരോഗതിയും അറസ്റ്റ് നടപടികളിലെ വീഴ്ചകളും വിലയിരുത്താനാണ് പുതിയ മേലധികാരിയുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ചത്. കോളജിലെ അധ്യാപകരിൽ നിന്നുള്ള ജാതി അധിക്ഷേപവും പീഡനവുമാണ് നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Tags

Share this story