നിതിന്‍റെ മരണം; നിർണായക തെളിവ്: പ്രിൻസിപ്പലിന്‍റെ മുറിയിൽ നിന്ന് നിതിൻ കരഞ്ഞിറങ്ങുന്ന ദൃശ്യം ലഭിച്ചു

Nithin

കണ്ണൂരിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ നിർണായക തെളിവ് പൊലീസിന് ലഭിച്ചു. നിതിൻ പ്രിൻസിപ്പലിന്‍റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. നിതിൻ കരഞ്ഞുകൊണ്ട് വരുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കോളെജിന് അകത്തെ സിസിടിവി ദൃശ്യങ്ങളും ചില രേഖകളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പ്രിൻസിപ്പലിന്‍റെ റൂമിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല, സംഭവം നടക്കുമ്പോൾ ആരൊക്കെ മുറിയിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംഘം പരിശോധിച്ചുവരുകയാണ്.

നിതിന്‍റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നിതിന്‍റെ കുടുംബം ഡിജിപിയെ കണ്ടിരുന്നു. ജാതി അധിക്ഷേപ പരാതിയിൽ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ സംഗീത എന്നിവർക്കെതിരേ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Tags

Share this story