എൻകെ പ്രേമചന്ദ്രന്റെ മകന് സീറ്റില്ല; ഇരവിപുരത്ത് വിഷ്ണു മോഹൻ ആർ എസ് പി സ്ഥാനാർഥി

vishnu mohan

ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ ആർ എസ് പി സ്ഥാനാർഥിയായി വിഷ്ണുമോഹനെ തീരുമാനിച്ചു. നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് സമവായമായത്. എൻകെ പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ അംഗീകരിക്കില്ലെന്ന് ഷിബു ബേബി ജോൺ വിഭാഗം കടുത്ത നിലപാട് എടുത്തതോടെയാണ് വിഷ്ണുമോഹൻ സ്ഥാനാർഥിയാകുന്നത്

ആർവൈഎഫ് സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹൻ. സ്ഥാനാർഥി നിർണയത്തെ ചൊല്ലി ആർഎസ്പിയിൽ കടുത്ത ഭിന്നതയാണുണ്ടായത്. സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷം ലഭിച്ചിട്ടും എൻകെ പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ അംഗീകരിക്കാതെ ഷിബു ബേബി ജോൺ നിലപാടിലുറച്ച് നിന്നു. 

 യുഡിഎഫിന്റെ ഭാഗമായി ആർഎസ്പി മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ ഏറ്റവും നിർണായകമായ ഒന്നാണ് ഇരവിപുരം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിനോട് പരാജയപ്പെട്ട ഈ സീറ്റ് തിരിച്ചുപിടിക്കുക എന്നത് ആർഎസ്പിയുടെ രാഷ്ട്രീയ നിലനിൽപ്പിന് അത്യാവശ്യമാണ്.
 

Tags

Share this story