എൻ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു
Jan 25, 2025, 12:22 IST

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത് കോടതി മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിൽ എംഎൽഎയെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിൽ പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന കേസിൽ നേരത്തെ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റും രേഖ്‌പെടുത്തിയിരുന്നു.