അന്വേഷണം തീരും വരെ എഡിജിപി അജിത് കുമാറിനെതിരെ നടപടിയില്ല; എൽഡിഎഫ് യോഗത്തിൽ അറിയിച്ച് മുഖ്യമന്ത്രി

അന്വേഷണം തീരും വരെ എഡിജിപി അജിത് കുമാറിനെതിരെ നടപടിയില്ല; എൽഡിഎഫ് യോഗത്തിൽ അറിയിച്ച് മുഖ്യമന്ത്രി
എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉടനെ നടപടിയില്ലെന്ന് മുഖ്യമന്ത്രി. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഘടകകക്ഷികളടക്കം കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും അജിത് കുമാറിനെ പദവിയിൽ നിന്ന് മാറ്റി നിർത്തേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത് അന്വേഷണം തീരും വരെ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത്. നേരത്തെ എൽഡിഎഫ് യോഗം ആരംഭിക്കുന്നതിന് മുമ്പ് എൻസിപിയും ആർജെഡിയും അജിത് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുന്നണി യോഗത്തിന് മുമ്പായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കാമെന്ന നിലപാടാണ് സിപിഎമ്മും സ്വീകരിച്ചത്. യോഗത്തിലെ തീരുമാനങ്ങൾ ഔദ്യോഗികമായി അൽപ്പ സമയത്തിനകം എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ അറിയിക്കും.

Tags

Share this story