60 ദിവസം പൂർത്തിയായിട്ടും ജാമ‍്യമില്ല; ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഹൈക്കോടതിയെ സമീപിച്ച് പ്രതികൾ

House Raid

കൊച്ചി: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ വസതിയിൽ പരിശോധനക്കെത്തിയ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ‍്യം അനുവദിക്കണമെന്ന് ആവശ‍്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു.

കേസുമായി ബന്ധപ്പെട്ട് ജയിലിലായിട്ട് 60 ദിവസം പൂർ‌ത്തിയായിട്ടും ജാമ‍്യം ലഭിക്കാതായതോടെയാണ് 7 പ്രതികൾ ഹൈക്കോടതിയിലേക്ക് നീങ്ങിയത്. ഹൈക്കോടതിയെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെയാണ് വാദത്തിനായി പാർട്ടി ഇറക്കുന്നത്.

എന്നാൽ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിനെ ഉൾപ്പടെ എത്തിച്ച് ജാമ‍്യാപേക്ഷയെ ശക്തമായി എതിർക്കാൻ തന്നെയാണ് ഇഡിയുടെ നീക്കം. 24 പേരാണ് ജാമ‍്യം ലഭിക്കാതെ കഴിഞ്ഞ 60 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്നത്.

സെഷൻസ് കോടതി രണ്ടുവട്ടം ഇവരുടെ ജാമ‍്യാപേക്ഷ തള്ളിയിരുന്നു. പ്രതികൾക്ക് സ്വാഭാവിക ജാമ‍്യം ലഭിക്കുന്നത് തടയാൻ ഭാഗീക കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അങ്ങനെയെങ്കിൽ അടുത്ത കാലത്തൊന്നും പ്രതികൾക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.

Tags

Share this story