ഒരു സിപിഎമ്മുകാരനും വിളിച്ചിട്ടില്ല, ഒരു പൈസയും വാങ്ങിയിട്ടില്ല: കോഴ വിവാദത്തിൽ ഇ യു ജാഫർ

jafar block

വടക്കഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മുസ്ലീം ലീഗ് സ്വതന്ത്രനായ ഇയു ജാഫർ. ഒരു സിപിഎമ്മുകാരൻ പോലും പണം വാഗ്ദാനം ചെയ്ത് വിളിച്ചിട്ടില്ല. ഒരു രൂപ പോലും ആരുടെ കൈയിൽ നിന്നും വാങ്ങിച്ചിട്ടില്ലെന്ന് ഇയു ജാഫർ പറഞ്ഞു. വരവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫയുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമാണെന്ന് അദേഹം വിശദീകരിച്ചു.

ഒരാളു പോലും വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ചിട്ടുണ്ടെങ്കിൽ തെളിയിക്കാൻ ഇയു ജാഫർ വെല്ലുവിളിച്ചു. ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണം കിട്ടാൻ ആരെങ്കിലും 50 ലക്ഷം രൂപ വാഗ്ദാനം ചെയ്യമോ. എല്ലാ യുഡിഎഫ് നേതാക്കളെയും വിളിച്ചിട്ട് തന്നെയാണ് വോട്ട് ചെയ്യാൻ കയറിയതെന്നും വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ജാഫർ പറഞ്ഞു.

സിപിഎമ്മിന് ഭരണം ലഭിക്കാൻ ആയിരുന്നെങ്കിൽ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കാമായിരുന്നു. വോട്ട് മാറിപ്പോയി, അത് അശ്രദ്ധമൂലം ഉണ്ടായതാണെന്ന് സമ്മതിക്കുന്നുവെന്ന് ഇയു ജാഫർ പറഞ്ഞു. ഇപ്പോഴത്തെ വിവാദത്തിൽ വസ്തുതയില്ല. ഏത് അന്വേഷണത്തിനെ നേരിടാനും തയാറാണെന്ന് അദേഹം വ്യക്തമാക്കി.
 

Tags

Share this story