വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവുമെടുത്തിട്ടില്ല: മന്ത്രി ആന്റണി രാജു

antony

കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികളുടെ നിലവിലെ കൺസെഷൻ നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിൽ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള കൺസെഷൻ അതുപോലെ തുടരുകയാണ്. അതിലൊരു മാറ്റവുമില്ലെന്നും മന്ത്രി പറഞ്ഞു

അൺ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് നിലവിലെ 65 ശതമാനം കൺസെഷനുണ്ട്. വയസ്സിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. നിരവധി റിട്ടയേഡ് ഉദ്യോഗസ്ഥരൊക്കെ പലരും ഈവനിങ് ക്ലാസുകൾക്കൊക്കെ പോകുന്നവരുണ്ട്. അവർ പോലും കൺസെഷനുവേണ്ടി അപേക്ഷിക്കുന്നതുകൊണ്ടാണ് പ്രായപരിധി വച്ചത്. 

പി ജി ക്ലാസുകളിൽ പോലും 25 വയസിന് താഴെയുള്ളവരാണ് ഇന്നുള്ളത്. തീരുമാനം വിദ്യാർഥികളെ ഒരുതരത്തിലും ബാധിക്കില്ല. അടുത്ത വർഷം മുതൽ ഓൺലൈൻ വഴിയാകും കൺസെഷൻ വിതരണമെന്നും മന്ത്രി പറഞ്ഞു. 

Share this story