ഇപി ജയരാജന്റെ രാഷ്ട്രീയ സത്യസന്ധതയിൽ സംശയമില്ല, വിവാദം ബിരിയാണി ചെമ്പ് പോലെ: സുനിൽകുമാർ

sunilkumar

എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവേദ്കറും തമ്മിലുള്ള കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ. വിവാദം ബിരിയാണി ചെമ്പ് പോലെയാണ്. കെ സുരേന്ദ്രൻ തന്റെ വീട്ടിൽ വന്നിട്ടുണ്ട്. തങ്ങൾ സുഹൃത്തുക്കളാണെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു

ഇപി ജയരാജൻ എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതയിൽ സംശയമില്ല. തൃശ്ശൂരിൽ നല്ല മാർജിനിൽ വിജയിക്കും. പോളിംഗ് ശതമാനം കുറഞ്ഞത് ദോഷം ചെയ്യില്ല. ഇടതുമുന്നണിക്ക് ഇത് ഗുണമാണ് ചെയ്യുകയെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു

അതേസമയം ഇപി ജയരാജനെതിരെ സിപിഎം നടപടിയെടുത്തേക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് വന്ന് കൂടിക്കാഴ്ച നടത്തിയിട്ടും പാർട്ടിയെ ഇ പി വിവരം അറിയിച്ചിരുന്നില്ല. കൂടാതെ വിവാദ ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇപിക്കെതിരെ തുറന്നടിച്ചിരുന്നു.
 

Share this story