ജെസ്‌ന മരിച്ചതിനും മതപരിവർത്തനം നടത്തിയതിനും തെളിവില്ലെന്ന് സിബിഐ കോടതിയിൽ

jesna

കോട്ടയം എരുമേലിയിൽ നിന്ന് കാണാതായ ജെസ്‌ന മരിച്ചതിനോ മതപരിവർത്തനം നടത്തിയതിനോ തെളിവില്ലെന്ന് സിബിഐ. കേരളത്തിലെയും പുറത്തെയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ല. ജെസ്‌ന മരിച്ചതിനും തെളിവില്ല. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്

ജെസ്‌ന കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട്ടിലും കർണാടകയിലും മുംബൈയിലും ജെസ്‌നക്കായി അന്വേഷണം നടത്തി. ഇതിനായി ഇന്റർപോളിന്റെ സഹായം തേടിയെന്നും സിബിഐ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
 

Share this story