അമിത്ഷായെ ഭയമില്ല: മുഹമ്മദ് റിയാസ്

riyas

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ഭയമില്ലന്ന് മന്ത്രി മുഹമ്മ്ദ് റിയാസ്. ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാക്കിസ്ഥാനോട് ഉപമിച്ച് വയനാടിനെയും ആക്ഷേപിച്ചയാളാണ് അമിത്ഷായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

‘അമിത്ഷായെ ഞങ്ങള്‍ക്ക് ഭയമാണെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ പറയുന്നത്, വേണമെങ്കില്‍ യു ഡി എഫിനെ ഇതൊക്കെ പറഞ്ഞ് ഭയപ്പെടുത്തിക്കോ, അവര്‍ അതനുസരിച്ച് ജോഡോയാത്രയുടെ റൂട്ടൊക്കെ മാറ്റിയിട്ടോളും’ മുഹമ്മദ് റിയാസ് കുമരകത്ത പറഞ്ഞു.

താന്‍ എക്കാലവും രാഷ്ട്രീയപരമായി മാത്രമേ മറുപടി പറയാറുള്ളു. വ്യക്തിപരമായി ആരെയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാനുള്ള മര്യാദ സുരേന്ദ്രന്‍ കാണിക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Share this story