അവധിക്കാല ക്ലാസുകൾ വേണ്ട; കുട്ടികൾ അവധിക്കാലം ആഘോഷിക്കട്ടെയെന്ന് ഹൈക്കോടതി

high court

അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി. സർക്കാർ ഉത്തരവിന് നേരത്തെ നൽകിയിരുന്ന സ്‌റ്റേ നീട്ടാൻ ഹൈക്കോടതി വിസമ്മതിച്ചു. സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. അവധിക്കാല ക്ലാസുകൾ വേണ്ടെന്നാണ് കാഴ്ചപ്പാടെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെയെന്നും കോടതി പറഞ്ഞു. അവധിക്കാല ക്ലാസുകൾ സംബന്ധിച്ച വിഷയം ഡിവിഷൻ ബെഞ്ചിന് വിട്ടു. നേരത്തെ ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തിരുന്നത്.
 

Share this story