പാലക്കാടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ല; ജനവിധി അംഗീകരിച്ച് മുന്നോട്ടുപോകും: എംവി ഗോവിന്ദൻ

govindan

എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചിലയിടങ്ങളിൽ തിരിച്ചടിയായിട്ടുണ്ട്. കൊല്ലം കോർപറേഷനിൽ നല്ലത് പോലെ തോറ്റു. ഗൗരവപൂർണമായി പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംവി ഗോവിന്ദൻ. 

ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ആരുമായും സഖ്യത്തിനില്ല. പാലക്കാടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ല. ജനവിധി അംഗീകരിച്ച് മുന്നോട്ടുപോകും. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയ കോൺഗ്രസുമായി നീക്കുപോക്കിനില്ല

തിരുവനന്തപുരത്ത് എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയും കോൺഗ്രസും പരസ്പര സഹായം ചെയ്‌തെന്നും ഗോവിന്ദൻ ആരോപിച്ചു. വെള്ളാപ്പള്ളിയുടെ വിഷയമെല്ലാം വേണമെങ്കിൽ പരിശോധിക്കും. ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ലെന്നും ഉറപ്പായും മൂന്നാം തവണയും ഇടത് സർക്കാർ വരുമെന്നും എംവി ഗോവിന്ദൻ പറഞ്ു
 

Tags

Share this story