അപക്വമായ പ്രസ്താവന നടത്തിയിട്ടില്ല; കുത്തിത്തിരിപ്പ് പരാമർശം സുധാകരന്റെ നാക്കുപിഴയാകും: ജോസഫ്
Updated: Apr 16, 2023, 11:15 IST

അപക്വമായ ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ സി ജോസഫ്. കെപിസിസി പ്രസിഡന്റിന് എന്തുകൊണ്ട് അങ്ങനെ തോന്നി എന്നറിയില്ല. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയണമെന്നാണ് താൻ പറഞ്ഞത്. താൻ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി പരിഗണിച്ചു എന്ന് കരുതുന്നു. അതുകൊണ്ടാണ് നാല് മാസം വിളിക്കാതിരുന്ന രാഷ്ട്രീയകാര്യ സമിതി ചേരുന്നതെന്നും സുധാകരൻ തലശ്ശേരി ബിഷപിനെ കണ്ടതെന്നും ജോസഫ് പറഞ്ഞു
കുത്തിത്തിരിപ്പ് പരാമർശം കെപിസിസി പ്രസിഡന്റിന്റെ നാക്ക് പിഴ ആയേ കാണുന്നുള്ളു. ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ടെന്നും കെസി ജോസഫ് പറഞ്ഞു. കെസി ജോസഫിന്റെ കത്തിനെ കുറിച്ചുള്ള ചോദ്യത്തിന് ജോസഫിന്റെ നിലപാട് അപക്വമെന്നായിരുന്നു സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.