ഇനിയൊരു തീരുമാനവും എടുക്കാനില്ല, ഒരു കണക്കും പറയാനില്ല: മന്ത്രി ഗണേഷ് കുമാർ

ganesh

കേരളത്തിൽ വാഹന നികുതി കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹന രജിസ്‌ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സർക്കാർ പരിശോധിക്കും. കണക്ക് പറഞ്ഞതിനാൽ ആരും കൊല്ലാൻ വരേണ്ട. 

തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താത്പര്യമുണ്ട്. താൻ ആരെയും ദ്രോഹിക്കാറില്ല. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഇനി കണക്ക് പറയുന്നില്ല. ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ച് കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു
 

Share this story