Sunday, 15 November 2026 About Us · Contact Us

വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു നീക്കവും നടത്തില്ല; രമേശ് ചെന്നിത്തല

No Move Will Be Made To Weaken The Right To Information - ചെന്നിത്തല

തിരുവനന്തപുരം: വിജിലന്‍സിലെ ടി സെക്ഷന്‍ വിവരാവകാശ പരിധിയില്‍ നിന്നും ഒഴിവാക്കിയതില്‍ വിശദീകരണവുമായി ആഭ്യന്തര മന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയാണ് അംഗീകരിച്ചത്. കെ കെ വത്സരാജ് നിയമസഭയില്‍ ഉന്നയിച്ച അടിയന്തര ചോദ്യത്തിനാണ് രമേശ് ചെന്നിത്തലയുടെ മറുപടി. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു നീക്കവും നടത്തില്ലെന്നും അന്വേഷണത്തെ ബാധിക്കാത്ത തരത്തില്‍ സുതാര്യത ഉറപ്പാക്കുമെന്നും ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

വിജിലന്‍സിലെ T1, T2 സെക്ഷനുകളെയാണ് വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. ‘വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. എന്നാല്‍ രഹസ്യ സ്വഭാവമുള്ള കേസുകളിലെ വിവരങ്ങള്‍ പുറത്തുവിടുന്നത് ദോഷകരമാകും. രാജ്യ സുരക്ഷാ, ആഭ്യന്തര സുരക്ഷാ കേസുകള്‍ നിര്‍ണായകമാണ്. വിജിലന്‍സിന്റെ എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു നീക്കവും നടത്തില്ല.’ കേസിന്റെ വിവരങ്ങള്‍ പുറത്തുപോയാല്‍ അതിന്റെ ഗുണം കുറ്റാരോപിതര്‍ക്കാണ്. അടിയന്തര പ്രമേയത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി പറഞ്ഞു.

ഉന്നത വ്യക്തികളുടെ ഫയലുകള്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് T1,T2 സെഷനുകള്‍. രാഷ്ട്രീയക്കാര്‍ക്കെതിരായ അന്വേഷണങ്ങളും T1, T2 സെക്ഷനുകളിലേക്ക് മാറ്റാന്‍ കഴിയും. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെഷനിലേക്ക് മാറ്റിയാല്‍ ആര്‍ടിഐ പ്രകാരം ഇത് പുറത്തുവരില്ല. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആര്‍ടിഐയില്‍ മറയ്ക്കാനുള്ള നീക്കമാണിതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

നേരത്തെ ആദ്യഘട്ടത്തില്‍ വിവരാവകാശ നിയമത്തില്‍ നിന്ന് രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെഷന്‍ വീണ്ടും വിവരാവകാശ പരിധിയില്‍പ്പെടുത്തി. ഇപ്പോള്‍ വീണ്ടും വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനെ ആര്‍ടിഐയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

5 മണിക്കൂർ മുൻപ്
ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

5 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

5 മണിക്കൂർ മുൻപ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

5 മണിക്കൂർ മുൻപ്
ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

6 മണിക്കൂർ മുൻപ്
തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

6 മണിക്കൂർ മുൻപ്