വോട്ടർ പട്ടികയിൽ പേരില്ല: ഹൈക്കോടതിയെ സമീപിക്കാൻ വൈഷ്ണ; കലക്ടർക്കും പരാതി നൽകി
Nov 17, 2025, 08:23 IST
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ നിയമ പോരാട്ടത്തിനൊരുങ്ങി തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ച വൈഷ്ണ സുരേഷ്. തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. കൂടാതെ വരണാധികാരിയായ കലക്ടർക്കും വൈഷ്ണ പരാതി നൽകി
ഹൈക്കോടതിയുടെയും കലക്ടറുടെയും തീരുമാനം വൈഷ്ണയുടെ സ്ഥാനാർഥിത്വത്തിൽ നിർണായകമാകും. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വൈഷ്ണയുടെ ആവശ്യം. വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവം സംസ്ഥാനവ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം
പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനാണെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.
