എംടിയുടെ രാഷ്ട്രീയ വിമർശനത്തിൽ പുതുമയില്ല, മുമ്പും എഴുതിയത് മാത്രമെന്ന് സിപിഎം

Akg

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പുതുമയില്ലെന്ന് സിപിഎം. ഇതേ കാര്യം എംടി മുമ്പും എഴുതിയിട്ടുണ്ട്. ഇഎംഎസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുമ്പെഴുതിയ ലേഖനം മാത്രമാണിത്. ഈ ലേഖനം രണ്ട് പുസ്തകങ്ങളുടെ ഭാഗമാണ്. ചെറിയ വ്യത്യാസം മാത്രമാണ് ഉള്ളടക്കത്തിലുള്ളത്. വിവാദത്തിൽ കക്ഷി ചേരേണ്ട കാര്യമേയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി

കോഴിക്കോട് നടന്ന കെഎൽഎഫ് ഉദ്ഘാടന വേദിയിലാണ് രാഷ്ട്രീയരംഗത്തെ മൂല്യച്യുതിയെ കുറിച്ച് എംടി പറഞ്ഞത്. അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ചാണ് എംടി വിമർശനമുന്നയിച്ചത്. പ്രതിപക്ഷം ഇത് മുഖ്യമന്ത്രിക്കെതിരാണെന്ന തരത്തിൽ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു.
 

Share this story