ഒരു ഉദ‍്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ചുവരുത്തരുത്; ഗവർണർക്കെതിരേ മുഖ‍്യമന്ത്രി വിഡി സതീശൻ

താക്കീത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെയോ മുഖ‍്യമന്ത്രിയുടെയോ അറിവോടെയല്ലാതെ ഒരു ഉദ‍്യോഗസ്ഥനെയും ഗവർണർ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തരുതെന്ന് മുഖ‍്യമന്ത്രി വി.ഡി. സതീശൻ. ലോക്ഭവനിലേക്ക് ഗവർണർ ഡിജിപിയെ വിളിച്ചുവരുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ‍്യമന്ത്രി.

വിഷയത്തിൽ ലോക്ഭവനെ അതൃപ്തി അറിയിച്ചതായും മുൻ സർക്കാരിന്‍റെ കാലത്തും ഇത്തരം നടപടിയുണ്ടായെന്നും അന്നും അതൃപ്തി അറിയിച്ചുവെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കാലടി യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കെതിരായ വിദ‍്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഡിജിപിയെ ഗവർണർ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നത്.

Tags

Share this story