ജോസ് കെ മാണിയെ ക്ഷണിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വീക്ഷണത്തെ തള്ളി സതീശൻ

satheeshan

കേരളാ കോൺഗ്രസ് എമ്മിനെയും ജോസ് കെ മാണിയെയും യുഡിഎഫിലേക്ക് ക്ഷണിച്ച പാർട്ടി പത്രം വീക്ഷണത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു. ഇക്കാര്യം കോൺഗ്രസോ യുഡിഎഫോ ചർച്ച ചെയ്തിട്ടില്ല

കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ പ്രവർത്തകരും നേതാക്കളും കഠിനധ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരമൊരു വിഷയം യുഡിഎഫിന് മുന്നിൽ ഇല്ലെന്നും സതീശൻ പറഞ്ഞു

യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയിട്ടും പ്രത്യേകിച്ച് ഒരു കാര്യവുമില്ല. നയാപൈസ കയ്യിലില്ലാത്ത അവസ്ഥയാണ്. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ തകർത്തു. എല്ലാ ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും സ്തംഭിച്ചെന്നും സതീശൻ വിമർശിച്ചു
 

Share this story