പദ്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല: പിഎംശ്രീയിലും പ്രതികരിച്ച് പിണറായി വിജയൻ

Pinarayi

ശബരിമലയിൽ നിന്ന് പദ്മകുമാറിനെ ആരും മാറ്റിനിർത്തിയിട്ടില്ലെന്നും അത്തരമൊരു പ്രശ്നം അവിടെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹത്തെ അവിടെ നിന്ന് മാറ്റേണ്ട യാതൊരു ആവശ്യവും മുഖ്യമന്ത്രിയുടെ ഓഫീസിനില്ല.

പിഎം ശ്രീ പദ്ധതി പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഒപ്പുവെച്ചിരുന്നുവെന്നും അഡ്വാൻസ് തുക കൈപ്പറ്റിയിരുന്നുവെന്നുമുള്ള വാർത്തകളിൽ ഒരു വസ്തുതയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ എൽ.ഡി.എഫ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് നേരത്തെ തന്നെ കേന്ദ്രത്തെ വ്യക്തമായി അറിയിച്ചിട്ടുള്ളതാണ്.

​ഇതിന് സമാനമായി പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ ആദ്യം ഈ പദ്ധതിയിൽ ഒപ്പുവെക്കുകയും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു. സാമ്പത്തിക ഉപരോധങ്ങൾ വന്നപ്പോൾ അവർക്ക് വീണ്ടും പദ്ധതിയുടെ ഭാഗമാകേണ്ടി വന്നു. പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അധികാരം എപ്പോഴും സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും, ഇപ്പോഴത്തെ സർക്കാരിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് ആശങ്കയുണ്ടോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി. ജയരാജനൻ ആത്മകഥ എഴുതുന്നത് ഇപ്പോഴത്തെ കാലത്ത് ഒരു പുതിയ കാര്യമല്ലെന്നും പലരും ആത്മകഥകൾ എഴുതാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി എടുക്കേണ്ട തീരുമാനങ്ങൾ പാർട്ടി കൃത്യമായി ആലോചിച്ച് തന്നെ കൈക്കൊള്ളുമെന്നും അതിനെ ഇത്തരം കാര്യങ്ങൾ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags

Share this story