രാഹുലിനായി പാർട്ടിയിൽ ഇനിയാരും വാദിക്കരുത്; ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണം: കെ മുരളീധരൻ

muraleedharan

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ കെപിസിസി നടപടിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി നടപടിയെയും സ്വാഗതം ചെയ്ത് കെ മുരളീധരൻ. രണ്ട് തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നൽകുന്നതാണ്. രാഹുലിനായി ഇനി പാർട്ടിയിൽ ആരും വാദിക്കരുത്. ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണം

ധാർമികത എന്ന് പറയുന്നില്ല, ധാർമികതയുള്ള പ്രവർത്തിയല്ലല്ലോ അയാൾ ഇത്രയും നാൾ ചെയ്തു കൊണ്ടിരുന്നത്. പൊതുരംഗത്ത് പുലർത്തേണ്ട മാന്യത പുലർത്തിയില്ല. രാഹുൽ എന്ന ചാപ്റ്റർ ക്ലോസ് ചെയ്ത് കഴിഞ്ഞു. സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ല. കൂലി തല്ലുകാരെ ആര് പേടിക്കാനാണെന്നും മുരളീധരൻ ചോദിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പ്രതികരിച്ചു. എംഎൽഎ സ്ഥാനം രാജിവെക്കുന്നത് രാഹുൽ സ്വയം തീരുമാനിക്കേണ്ടതാണ്. സ്വയം തീരുമാനിച്ചാൽ നല്ലതാണെന്നും അടൂർ പ്രകാശ് പറഞ്ഞു
 

Tags

Share this story