കാരണഭൂതനെ ആരും ചോദ്യം ചെയ്യാൻ പാടില്ല: വിവരദോഷി പരാമർശത്തിൽ പരിഹാസവുമായി ചെന്നിത്തല

chennithala

യാക്കോബായ സഭ നിരണം മുൻ ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വലിയ വിവരമുള്ളയാളാണെന്നും കാരണഭൂതനെ ആരും ചോദ്യം ചെയ്യാൻ പാടില്ലെന്നും ചെന്നിത്തല പരിഹസിച്ചു

ബിഷപ് എന്നയാൾക്ക് സമൂഹത്തിൽ മാന്യതയുണ്ട്. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നേരത്തെ സതീശനും ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തെ തള്ളി രംഗത്തുവന്നിരുന്നു. സർക്കാരിനെ വിമർശിക്കുന്നവർ വിവരദോഷികൾ എന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണെന്ന് സതീശൻ പറഞ്ഞു

സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
 

Share this story