കേന്ദ്രത്തിനെതിരായ ഡൽഹി സമരത്തിനില്ല; സർക്കാരിനെ രേഖാമൂലം അറിയിച്ച് പ്രതിപക്ഷം

satheeshan

കേന്ദ്രസർക്കാരിനെതിരായ ഡൽഹി സമരത്തിന് ഇല്ലെന്ന് പ്രതിപക്ഷം സർക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിൽ ചിലതിനോട് യോജിപ്പുണ്ട്. നിരവധി കാരണങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണനയെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. 

നികുതി പിരിക്കുന്നതിൽ കെടുകാര്യസ്ഥതയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രണ്ട് ധവളപത്രങ്ങൾ ഇറക്കിയിരുന്നു. അന്നൊന്നും പ്രതിപക്ഷ വാദങ്ങൾ മുഖവിലക്കെടുക്കാത്ത സർക്കാർ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചർച്ചക്ക് വിളിച്ചതിന് പിന്നിൽ സംസ്ഥാന താത്പര്യം മാത്രമല്ല, രാഷ്ട്രീയ താത്പര്യമുണ്ടെന്നും യുഡിഎഫ് സംശയിക്കുന്നതായി കത്തിൽ പറയുന്നു.
 

Share this story