ചോദ്യങ്ങൾക്കൊന്നും മറുപടിയില്ല; ധനമന്ത്രി ബാലഗോപാലിനെതിരെ സ്പീക്കർക്ക് പരാതി
Wed, 1 Mar 2023

ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ സ്പീക്കർക്ക് പരാതി. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നില്ലെന്നാണ് പരാതി. 400 ചോദ്യങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. എ പി അനിൽകുമാറാണ് സ്പീക്കർക്ക് പരാതി നൽകിയത്
പ്രതിപക്ഷം ഡാറ്റ വെച്ചാണ് സംസാരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ചോദ്യങ്ങൾക്ക് ഒന്നും സർക്കാരിന് കൃത്യമായ ഉത്തരങ്ങളില്ല. ധനമന്ത്രിക്ക് ഒന്നും അറിയുന്നില്ല. വൻ അഴിമതി നടക്കുകയാണ്. റവന്യു കമ്മി ഗ്രാൻഡ് കേന്ദ്രം വെട്ടിക്കുറച്ചതല്ല. സർക്കാർ ചെറുവിരൽ അനുക്കുന്നില്ല. ജി എസ് ടി എന്താണെന്ന് പോലും ശ്രദ്ധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.