കേന്ദ്ര ഫോറൻസിക് ലാബിന് സ്ഥലം തന്നില്ല; തൃശ്ശൂരിനോട് എന്തിനാണ് വൈരാഗ്യമെന്ന് സുരേഷ് ഗോപി
തൃശ്ശൂരിനോട് എന്തിനാണ് സംസ്ഥാന സർക്കാരിന് വൈരാഗ്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ഫോറൻസിക് ലാബിന് സ്ഥലം ചോദിച്ചെങ്കിലും തൃശ്ശൂരിൽ സ്ഥലം അനുവദിക്കാൻ തയ്യാറായില്ല. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. കേരളത്തിൽ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാൽ ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു
കേന്ദ്ര ഫോറൻസിക് ലാബിന് വേണ്ടി സ്ഥലം ചോദിച്ചിരുന്നു. എന്നാൽ തൃശ്ശൂരിൽ സ്ഥലം ഇല്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതികരണം. അതുകൊണ്ട് തിരുവന്തപുരത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരവും എന്റെ രാജ്യമായത് കൊണ്ട് എനിക്കത് എതിർക്കാൻ വയ്യ
തൃശ്ശൂരിൽ ആവശ്യപ്പെടുന്നത് 25 ഏക്കർ ഭൂമിയാണ്. അവിടെ വലിയ പദ്ധതി വരും. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് തരണം. തൃശ്ശൂരിനോട് എന്തിനാണ് വൈരാഗ്യം. ഇതിൽ രാഷ്ട്രീയമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
