തോമസ് ഐസകിനെതിരെ കടുത്ത നടപടി പാടില്ല; തൽസ്ഥിതി തുടരണമെന്ന് ഇഡിയോട് ഹൈക്കോടതി

high court

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് ഇഡി നൽകിയ പുതിയ സമൻസിൽ വെള്ളിയാഴ്ച വരെ കടുത്ത നടപടികൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും ഹൈക്കോടതി. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടിആർ രവിയുടെ നിർദേശം

തെരഞ്ഞെടുപ്പ് കഴിയും വരെ സമൻസിന് സ്റ്റേ വേണമെന്നും ഒരു വർഷം മുമ്പ് തന്നെ ഇ ഡി സമൻസ് കോടതി സ്‌റ്റേ ചെയ്തിരുന്നതായും തോമസ് ഐസക് വാദിച്ചു. എന്നാൽ സമൻസിന് സ്‌റ്റേ അനുവദിക്കരുതെന്ന് ഇ ഡി ആവശ്യപ്പെട്ടു. 

ഇഡിയുടെ വിശദീകരണം തേടിയ കോടതി വെള്ളിയാഴ്ച വിശദമായ വാദം കേൾക്കാൻ കേസ് മാറ്റി. മസാല ബോണ്ട് കേസിൽ ഫെമ ലംഘനം ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസകിന് ഏഴാം തവണയും ഇഡി സമൻസ് അയച്ചത്.
 

Share this story