ജി സുധാകരനുമായി ഒരു ചർച്ചയും നടത്തിട്ടില്ല; തീരുമാനം അദ്ദേഹത്തിന്റേതാണെന്ന് കെസി വേണുഗോപാൽ

kc venugopal

മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. സുധാകരൻ തീരുമാനം എടുക്കട്ടെ. കോൺഗ്രസിന്റെ തീരുമാനം അപ്പോൾ പറയുമെന്നും കെസി വേണുഗോപാൽ പറഞ്ഞു

സിപിഎം മെമ്പർഷിപ്പ് പുതുക്കാത്തത് അദ്ദേഹത്തിന്റെ കാര്യമാണ്. ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. സ്വന്തം അനുഭവത്തിൽ നിന്ന് പരഞ്ഞ കാര്യങ്ങളാണത്. എല്ലാം അദ്ദേഹത്തിന്റെ തീരുമാനമാണ്. അദ്ദേഹം തീരുമാനിച്ചാൽ അപ്പോൾ ഞങ്ങൾ പ്രതികരിക്കും

ജി സുധാകരന് പക്വതയുള്ള നേതാവാണ്. തീരുമാനമങ്ങൾ എടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ല. ജനങ്ങൾ സ്‌നേഹിക്കുന്ന നേതാവാണ്. മത്സരിപ്പിക്കണോ വേണ്ടയോ എന്നാലോചിക്കേണ്ടത് പാർട്ടിയാണെന്നും സുധാകരൻ പറഞ്ഞു
 

Tags

Share this story