ദുരിതാശ്വാസ നിധി തട്ടിപ്പ് കേസിൽ ഹിയറിംഗ് പൂർത്തിയായിട്ടും വിധിയില്ല: വിമർശനവുമായി സുധാകരൻ

sudhakaran

മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നിൽക്കുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസിൽ ഹിയറിംഗ് പൂർത്തിയായിട്ട് മാർച്ച് 18ന് ഒരു വർഷമാകുമ്പോൾ വിധി പറയാൻ ലോകായുക്ത തയാറാകുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കർണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എംഎൽഎയുടെ വീട്ടിൽ കയറിവരെ റെയ്ഡ് നടത്തുമ്പോൾ പിണറായി സർക്കാർ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് കെ സുധാകരൻ പറഞ്ഞു

ഹിയറിംഗ് പൂർത്തിയായാൽ ആറുമാസത്തിനകം വിധി പറയണമെന്ന സുപ്രിംകോടതി നിർദേശമൊന്നും കേരള ലോകായുക്തക്ക് ബാധകമല്ല. ലോകായുക്തയുടെ ചിറകരിഞ്ഞ ബിൽ ദീർഘകാലമായി ഗവർണറുടെ മുമ്പിലുണ്ടെങ്കിലും അദ്ദേഹവും അതിന്മേൽ അടയിരിക്കുകയാണ്. സർക്കാരും ഗവർണറും ലോകായുക്തയും ചേർന്ന ത്രിമൂർത്തികൾ കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കിയെന്നു സുധാകരൻ ആരോപിച്ചു.

Share this story