എക്‌സാലോജിക്കിനെതിരെ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന് സുപ്രീം കോടതിയുടെ താക്കീത്

supreme court

കോടതിയെ രാഷ്ട്രീയ തർക്കങ്ങൾക്കുള്ള വേദിയാക്കരുതെന്ന് കോൺഗ്രസ് എംഎൽഎ മാത്യൂ കുഴൽനാടന്റെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ താക്കീത്. സിഎംആർഎൽ-എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ താക്കീത്. 

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷൻസിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി. നിങ്ങളുടെ രാഷ്ട്രീയ പോരാട്ടങ്ങൾ വോട്ട് ചെയ്യുന്ന ജനങ്ങൾക്ക് മുന്നിൽ നടത്തുക, അല്ലാതെ കോടതി മുറിയിൽ അല്ല വേണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

വിജിലൻസ് അന്വേഷണമെന്ന ആവശ്യം തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് കുഴൽനാടൻ സുപ്രീം കോടതിയെ സമീപിച്ചത്. സംശയങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിൽ പിഴവുണ്ടെന്ന് ആരോപിച്ചാണ് മാത്യു കുഴൽനാടൻ സുപ്രീം കോടതിയെ സമീപിച്ചത്.
 

Tags

Share this story