ആകാശ് തില്ലങ്കേരി അടക്കം ആരുടെയും വാൽ സിപിഎമ്മിന്റെ തോളിൽ ഇല്ല: എം വി ഗോവിന്ദൻ
Tue, 28 Feb 2023

ആകാശ് തില്ലങ്കേരി അടക്കം ആരുടെയും വാൽ സിപിഎമ്മിന്റെ തോളിൽ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയിൽ തിരൂരിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. സാങ്കേതിക സർവകലാശാലയിൽ ഗവർണറുടെ ഇടപെടൽ പ്രതിഷേധാർഹമാണെന്നും വിദ്യാഭ്യാസ രംഗത്ത് ആർ എസ് എസിന്റെ കാവിവത്കരണത്തിന്റെ ഭാഗമാണ് ഇതെന്നും ഗോവിന്ദൻ പറഞ്ഞു
പത്തനംതിട്ട പണപ്പിരിവിൽ ആവശ്യമായ നടപടി സ്വീകരിക്കും. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തെറ്റുകളുണ്ടെങ്കിൽ പാർട്ടി തിരുത്തി മുന്നോട്ടു പോകും. മുസ്ലിം ലീഗിന് എൽഡിഎഫിൽ വരാനാകില്ല. ഇപ്പോഴത്തെ നിലപാടുമായി ലീഗിന് എൽഡിഎഫിലേക്ക് വരാനാകില്ല. മതേതരത്വ ആഗോളവത്കരണ നിലപാടുകൾ ഇടതിനൊപ്പമാകണം. എങ്കിൽ മാത്രമേ മുന്നണി പ്രവേശനം സാധ്യമാകൂവെന്നും എംവി ഗോവിന്ദൻ പറഞ്ഞു