പാലക്കാട് നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ ബഹളം; ബജറ്റ് കീറിയെറിഞ്ഞ് കത്തിച്ച് പ്രതിപക്ഷം
Mar 22, 2023, 14:28 IST

പാലക്കാട് നഗരസഭാ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം. ബജറ്റ് അവലോകന റിപ്പോർട്ട് മുൻകൂറായി നൽകിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ ബഹളം. ബജറ്റ് അവതരിപ്പിക്കാൻ നഗരസഭാ ഉപാധ്യക്ഷൻ എഴുന്നേറ്റതും പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു
പ്രതിപക്ഷാംഗങ്ങൾ ചെയറിന് മുന്നിൽ തടിച്ചുകൂടി. ബഹളത്തിനിടയിലും വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് ബജറ്റ് അവതരണം തുടർന്നതോടെ പ്രതിഷേധം രൂക്ഷമായി. ബജറ്റ് കീറിയെറിഞ്ഞും കത്തിച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു. വികസന വിരോധമാണ് പ്രതിഷേധത്തിന് കാരണമെന്ന് ഭരണപക്ഷം ആരോപിച്ചു.