മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ ജയിച്ച വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവെച്ചു
Jan 6, 2026, 11:37 IST
മറ്റത്തൂരിൽ ഒടുവിൽ കോൺഗ്രസിന്റെ സമവായ നീക്കം വിജയിച്ചു. ബിജെപിയുടെ പിന്തുണയോടെ ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് സ്ഥാനം രാജിവെച്ചു. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് രാജി.
നൂർജഹാൻ കൈപ്പത്തി ചിഹ്നത്തിലായിരുന്നു മത്സരിച്ചിരുന്നത്. ബിജെപിയുടെ പിന്തുണ തേടി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത് വലിയ വിവാദമായി മാറിയിരുന്നു. അതേസമയം പ്രസിഡന്റായി വിജയിച്ച ടെസി ജോസ് സ്വതന്ത്രയായതിനാൽ രാജിയുടെ തീരുമാനം അറിയില്ലെന്നാണ് വിമതർ പറയുന്നത്
കെപിസിസിയുടെ നിർദേശപ്രകാരം റോജി എം ജോൺ ആണ് മറ്റത്തൂരിലെ വിമതരുമായി ചർച്ച നടത്തിയത്. ദിവസങ്ങൾ നീണ്ട അനുനയ നീക്കത്തിനും ചർച്ചക്കുമൊടുവിലാണ് നൂർജഹാന്റെ രാജി
