വടക്കൻ പറവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കീഴടങ്ങി

വടക്കൻ പറവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കീഴടങ്ങി

റെന്റ് എ കാർ ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിൽ എറണാകുളം വടക്കൻ പറവൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. പുലർച്ചെ മൂന്ന് മണിയോടെ അങ്കമാലിയിൽ വെച്ചാണ് പ്രതികൾ കീഴടങ്ങിയത്. വടക്കൻ പറവൂർ സ്വദേശി മുബാറകാണ് കൊല്ലപ്പെട്ടത്.

പ്രതികളായ അഹമ്മദ്, റംഷാദ്, സാലി എന്നിവരാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് ഇവർ കീഴടങ്ങിയത്. രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിന് വഴിവെച്ചതെന്ന് പോലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ നാല് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഇവരിൽ മൂന്ന് പേരാണ് പുലർച്ചെ അങ്കമാലിയിൽ എത്തി കീഴടങ്ങിയത്. അഭിഭാഷകർ മുഖേന നടത്തിയ ചർച്ചക്കൊടുവിലാണ് കീഴടങ്ങാമെന്ന് അറിയിച്ചത്.

Share this story