തെറ്റായ വഴിക്ക് ഒരു രൂപ പോലും വാങ്ങിയിട്ടില്ല; വെള്ളാപ്പള്ളിക്ക് മറുപടിയുമായി ബിനോയ് വിശ്വം

binoy

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ല. തെറ്റായ വഴിക്ക് ഒരു രൂപ പോലും സിപിഐക്കാർ വാങ്ങില്ല. തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിക്കാണും. അതല്ലാതെ ഒരു കാശും വാങ്ങിയിട്ടുണ്ടാകില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു

ഒരുപാട് മഹാൻമാർ ഇരുന്ന കസേരയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറിയുടേതെന്ന് വെള്ളാപ്പള്ളി ഓർക്കണം. എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ബിനോയ് വിശ്വമല്ല, പിണറായി വിജയൻ എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതിലും അദ്ദേഹം മറുപടി നൽകി. അങ്ങനെ പറയുന്നത് വളരെ ശരിയാണ്. പിണറായിക്ക് പിണറായിയുടെ കാഴ്ചപ്പാട് ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു

തന്റെ കയ്യിൽ നിന്ന് കൈ നീട്ടി കാശ് വാങ്ങിയപ്പോൾ സിപിഐക്കാർ പറഞ്ഞ കാര്യങ്ങൾ ഓർമയുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ഇന്നത്തെ പരാമർശം. അത് അവിടെ പറയുന്നില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. ചന്തിയൻ ചന്തു പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
 

Tags

Share this story