ശബരിമല സ്വർണക്കൊള്ളയുടെ ഒരംശം പോലും പുറത്തുവന്നിട്ടില്ല; പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും: കെ സുധാകരൻ

K Sudhakaran

ശബരിമല സ്വർണക്കൊള്ളയുടെ കാര്യങ്ങളിൽ ചെറിയ അംശം പോലും പുറത്തുവന്നിട്ടില്ലെന്ന് കെ സുധാകരൻ എം പി. അന്വേഷണം തൃപ്തികരമല്ല. സർക്കാർ താൽപര്യം കാണിക്കുന്നില്ല. കട്ടു എന്നത് പുറത്ത് വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സിന്റെ ഉടമയായാണ് താൻ.

അങ്ങനെയാണ് സർക്കാരിനെ നോക്കി കാണുന്നത്. യു ഡി എഫ് കൺവീനറെ ചോദ്യം ചെയ്യട്ടെ ആരെ ചോദ്യം ചെയ്താൽ നമുക്കെന്താ, സത്യം തെളിയണം. പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം സ്വർണ്ണക്കൊള്ളയിൽ ഒരാൾക്കെതിരെ പോലും സിപിഎം നടപടി എടുക്കുന്നില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി. അവരെ സംരക്ഷിക്കുന്നു. പുതിയ നിയമനം കോടതി പുനഃ പരിശോധിക്കണം. സിപിഎം പക്ഷപാതികളായ രണ്ടുപേരെയാണ് ഇപ്പോൾ എസ്‌ഐടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദം എസ്‌ഐടിയുമേൽ ഉണ്ടെന്നും സതീശൻ പറഞ്#ു
 

Tags

Share this story